ജയ്പുർ: ഫോൺവിളിക്കിടെ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ജയ്പുർ സ്വദേശിയായ രാകേഷ് നഗറാണ് (15) മരിച്ചത്. ഇരുചെവികൾക്കും പരിക്കേറ്റ യുവാവ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
വയർലെസ് ഇയർഫോണിൽ സംസാരിക്കവേ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ യുവാവ് കുഴഞ്ഞുവീണു. ഇരുചെവികൾക്കും പരിക്കേറ്റ നിലയിൽ യുവാവിനെ സിദ്ധിവിനായക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.