Home Local News വാഹന പരിശോധനയ്ക്കിടയിൽ പോലീസുദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ ആക്രമണം

വാഹന പരിശോധനയ്ക്കിടയിൽ പോലീസുദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ ആക്രമണം

0

അടിമാലി : ഇടുക്കി ജില്ലയിലെ മറയൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ ആക്രമണം. മറയൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ പോലീസ് അറസ്റ്ചെയ്തു.

ലോക്ഡൗണിന്റെ ഭാഗമായുള‌ള വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തിനടുത്തേക്ക് മാസ്‌ക് വെയ്‌ക്കാതെ സുലൈമാൻ എത്തി. പോലീസ് തടഞ്ഞുനിർത്തിയതോടെ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറാനും അസഭ്യം പറയാനും തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാൾ കല്ലെടുത്തടിച്ചു. തടയാനെത്തിയ സിപി‌ഒ അജീഷിനെയും ഇയാൾ കല്ലുകൊണ്ടടിച്ചു.

അജീഷിന്റെ നില ഗുരുതരമാണ്. പരിക്കേ‌റ്റ പോലീസുകാരെ ആദ്യം മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാ‌റ്റി. മ‌റ്റ് പോലീസുകാർ ചേർന്ന് സുലൈമാനെ സ്‌റ്റേഷനിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here