ഭോപ്പാൽ; ഭൂമി തർക്കത്തിൻ്റെ പേരിൽ യുവാവിനെ അഞ്ചംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ഗോവിന്ദ്(26) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗോവിന്ദും പ്രതികളും തമ്മില്‍ ഭൂമിയുടെ പേരില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അശു ദാഗര്‍ ഗോവിന്ദിനെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വച്ചാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
മര്‍ദനത്തെ തുടര്‍ന്ന് ബോധം നഷ്ടമായ ഗോവിന്ദിനെ പ്രതികള്‍ വീടിന് മുന്പില് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.