കല്‍പ്പറ്റ: ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സുല്‍ത്താന്‍ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സി.കെ.ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭ സസ്‌പെന്‍റ് ചെയ്തു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കിയതായും പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍റ് ചെയ്തതായും ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു.
സുല്‍ത്താന്‍ബത്തേരിയില്‍ ഇത്തവണ ബിജെപിയുടെ താമര ചിഹ്നത്തില്‍ ജാനു മത്സരിച്ചിരുന്നു. കൊടകര കുഴല്‍പ്പണ ഇടപാടിലും ജാനുവിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.