Home Local News പൊലീസിനെ കണ്ടു കായലിൽ ചാടി; ചൂണ്ടയിടുകയായിരുന്ന യുവാക്കളിൽ ഒരാൾ മരിച്ചു

പൊലീസിനെ കണ്ടു കായലിൽ ചാടി; ചൂണ്ടയിടുകയായിരുന്ന യുവാക്കളിൽ ഒരാൾ മരിച്ചു

0

കൊല്ലം: ചൂണ്ടയിടുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ടു കായലിൽ ചാടി.ഒരാൾ മരിച്ചു. ബൈപാസിന് സമീപം നീരാവിൽ പാലത്തിനു താഴെയാണ് സംഭവം. നീരാവിൽ സ്വദേശി പ്രവീൺ (41) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ലോക്ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസിനെ കണ്ട് യുവാക്കൾ കായലിൽ ചാടകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here