കൊച്ചി: പണം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് എടിഎമ്മിന് തീയിട്ടു. കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ആണ് സംഭവം. എറണാകുളം കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാംപസിലെ എടിഎമ്മിനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 7.45ന് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് ഇയാൾ തീയിട്ടതെന്നാണ് സംശയം.
കുപ്പിയിൽ പെട്രോളുമായി ആണ് യുവാവ് എ ടി എം കൗണ്ടറിൽ എത്തിയത്. പിന്നീട് കാർഡ് എടുത്ത് മെഷിനിൽ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടർന്ന് എ ടി എം മെഷീനിൽ പെട്രോൾ ഒഴിച്ചു. തീ വേഗത്തിൽ പടർന്നു പിടിച്ചു. അപകടകരമായ രീതിയിൽ തീ പടർന്നതിനെ തുടർന്ന് യുവാവ് പുറത്തേക്ക് ചാടുകയും ചെയ്യുന്നത് കാണാം.
തീ പിടിച്ചതിനെ തുടർന്ന് എ ടി എം തകരാറിൽ ആയിട്ടുണ്ട്. മാസ്‌ക് ധരിച്ചിരിക്കുന്നതിനാൽ ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.