ലഖ്നോ: ഉത്തർപ്രദേശ് ബിജെപി നേതാവ് ഹനുമാൻ മിശ്ര കൊറോണ ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.കോറോണ സഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.
ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ. മഹാരാഷ്ട്രയിൽ 58,924 പേർക്കും യു.പിയിൽ 28,211 പേർക്കും ഡെൽഹിയിൽ 23,686 പേർക്കുമാണ് കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ചത്. കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ യു.പി സർക്കാർ സംസ്ഥാനത്ത് കൊറോണ കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 24വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.