Home Covid-19 കൊറോണയെ പിടിച്ചുകെട്ടാന്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുമായി കോഴിക്കോട്

കൊറോണയെ പിടിച്ചുകെട്ടാന്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുമായി കോഴിക്കോട്

0

കൊറോണയെ പിടിച്ചുകെട്ടാന്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുമായി കോഴിക്കോട്

കോഴിക്കോട്: കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടക്കും. ടാഗോര്‍ ഹാള്‍, വെസ്റ്റ്ഹില്‍ അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍, ഇടിയങ്ങര അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍, മാങ്കാവ് അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍ ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടക്കുന്നത്.

നിലവിലുള്ള വാക്സിന്‍ സ്റ്റോക്കുകള്‍ക്ക് പുറമെ തിങ്കളാഴ്ച വൈകീട്ടോടെ കൂടുതല്‍ വാക്സിന്‍ ജില്ലയില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. 20,000 ഡോസ് കൊറോണ വാക്സിന്‍ നിലവില്‍ സ്റ്റോക്കുണ്ട്. ശനിയാഴ്ച മാത്രം ജില്ലയില്‍ 20,027 പേര്‍ക്ക് കൊറോണ വാക്സിന്‍ നല്‍കുന്നുണ്ട്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടന്നതിനും വിലക്കുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ബീച്ച്, പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല, അതേസമയം പൊതുഗതാഗതം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും പിഎസ്സി പരീക്ഷകള്‍ പതിവ് പോലെ നടക്കുമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here