വർക്കല: അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടിൽ റസാഖിനെയാണ് അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്.