ആലപ്പുഴ: ജില്ലയിൽ ഇന്ന് 352 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 324 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ വിദേശത്തു നിന്നുംമൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.
237പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51886 പേർ രോഗ മുക്തരായി. 4572 പേർ ചികിത്സയിൽ ഉണ്ട്.