ആലപ്പുഴയിൽ 231 പേർക്ക് കൊറോണ ; 4472 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 231 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

208 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51446 പേർ രോഗ മുക്തരായി. 4472 പേർ ചികിത്സയിൽ ഉണ്ട്.