ആലപ്പുഴയിൽ 357 പേർക്ക് രോഗബാധ; 4546 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 357 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

224 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50882 പേർ രോഗ മുക്തരായി. 4546 പേർ ചികിത്സയിൽ ഉണ്ട്.