Home Nature പിന്നോട്ടുപറക്കുന്ന ഏക പക്ഷി: ഈ കുഞ്ഞന്‍ പക്ഷി ചില്ലറക്കാരനല്ല; ഹമ്മിംഗ് കുതിപ്പ് ഇങ്ങനെ

പിന്നോട്ടുപറക്കുന്ന ഏക പക്ഷി: ഈ കുഞ്ഞന്‍ പക്ഷി ചില്ലറക്കാരനല്ല; ഹമ്മിംഗ് കുതിപ്പ് ഇങ്ങനെ

0

മുന്നോട്ട് പറന്നുയരുന്ന പക്ഷിയെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ, അല്ലേ.. എന്നാല്‍ റിവേഴ്‌സ് ഗിയറുള്ള പക്ഷിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ലോകത്തില്‍ പിന്നോട്ട് പറക്കുന്ന ഏക പക്ഷിയാണ് ഹമ്മിംഗ് ബേര്‍ഡ്. ഈ പക്ഷി ഇത്തിരി കുഞ്ഞനാണെങ്കിലും പല അഭ്യാസങ്ങളും കൈയ്യിലുണ്ട്. പിന്നോട്ട് പറക്കുന്ന ലോകത്തിലെ ഏക പക്ഷിയാണിത്.

പൂവിനു മുന്നില്‍ നിശ്ചലമായി നിന്ന് തേന്‍ കുടിച്ച ശേഷം അനായാസം പിന്നോട്ട് പറക്കും. ഒരു ദിസവത്തില്‍ സ്വന്തം ശരീരത്തിന്റെ പന്ത്രണ്ട് ഇരട്ടിയോളം പൂന്തേന്‍ ഇവ അകത്താക്കാറുണ്ട്. അതിനുവേണ്ടി ദിവസവും നൂറുകണക്കിന് പൂക്കള്‍ ഹമ്മിംഗ് പക്ഷി സന്ദര്‍ശിക്കാറുണ്ട്. പൂന്തേനില്‍ പോഷകാംശം വളരെ കുറവാണ് അതിനാല്‍ ഈ പക്ഷി ചെറിയ പ്രാണികളെയും അകത്താക്കാറുണ്ട്.

ഹമ്മിംഗ് ബേര്‍ഡ് ഒരു മിശ്രഭുക്കാണ്. ഈ കുഞ്ഞന്‍ പക്ഷിയുടെ ബെറ്റബോളിസം മൃഗങ്ങളെക്കാള്‍ കൂടുതലാണെന്നാണ് പറയുന്നത്. മഞ്ഞുകാലത്തെ അതിജീവിക്കാനുള്ള വിദ്യയും ഇവരുടെ പക്കലുണ്ട്. നമ്മുടെ ഫോണിലുള്ളതുപോലെ ഒരു എനര്‍ജി സേവിങ് മോഡെന്നു പറയാം. ടോപ്പര്‍ മോഡ് എന്നാണ് ഇതിന് പറയുന്നത്.

സാധാരണ ശരീര താപനിലയായ 107 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് നേരെ 48 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴും. കൂടാതെ ഹൃദയമിടിപ്പിന്റെ തോതും കുറയും. ചില ഹമ്മിംങ് പക്ഷിയുടെ ഹൃദയമിടിപ്പ് മിനിട്ടില്‍ 1260 എന്നതില്‍ നിന്ന് 50 മുതല്‍ 180 ആയി കുറയുകയും ചെയ്യും.

സാധാരണ പക്ഷിയെ പോലെയല്ല ഇത് പറക്കുന്നത്. ചിറകടിച്ച് പറക്കുന്നതു കൂടാതെ ചിറകുകള്‍ കറക്കിയും പ്രാണികള്‍ക്ക് സമാനമായ ചില വിദ്യകള്‍ കാണിച്ചുമാണ് ഇതിന്റെ സഞ്ചാരം. അതുപോലെ പരാഗണത്തിലൂടെ ചില സസ്യങ്ങളെ നിലനിര്‍ത്താനും ഇവ സഹായിക്കുന്നുണ്ട്. ദൂരെനിന്ന് പരാഗരേണുക്കള്‍ കൊണ്ടുവന്നാണ് ഇവയുടെ ചെടി സംരക്ഷണം.

ഇങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള ഹമ്മിംഗ് ബേര്‍ഡിന് ഈ പേരു വരാനും ഒരു കാരണമുണ്ട്. പ്രത്യേകതരം മൂളന്‍ ഇതിനുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു ഹമ്മിംഗ് എന്ന പേര് നല്‍കിയിരിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ ഈ കുഞ്ഞന്‍ പക്ഷിയെ മൂളക്കല്‍ കുരുവി എന്നും പറയാറുണ്ട്.

ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയും ഈ പക്ഷയുടെ കൈയ്യില്‍ ചില വിദ്യകളുണ്ട്. ഇവയുടെ വാലിലെ വളരെ ആകര്‍ഷകമായ തൂവലുകളും മുന്നോട്ടും പിന്നോട്ടും സൈഡിലോട്ടുമെല്ലാമുള്ള പ്രകടനങ്ങളും ഇവ കാഴ്ച വെക്കും. ഇതിനെ കൂട് വളരെ ചെറിയതാണ്. ഒരു രൂപ നാണത്തിന്റെ വലിപ്പമാണെന്നാണ് പറയുന്നത്. അത്രയ്ക്ക് ചെറിയ പക്ഷിയാണിത്. സാധാരണയായി രണ്ട് മുട്ട വീതമാണ് ഹമ്മിംഗ് ബേര്‍ഡ് ഇടുന്നത്. ഈ മുട്ട വിരിയാന്‍ 15 മുതല്‍ 18 ദിവസം വരെ എടുക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here