കോട്ടയം: ജില്ലയിൽ 500 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 497 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 4341 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 228 പുരുഷൻമാരും 203 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
612 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26774 പേർ കൊറോണ ബാധിതരായി. 21912 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19583 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -45, ചങ്ങനാശേരി-33, ഈരാറ്റുപേട്ട-32, മാടപ്പള്ളി-25, പാറത്തോട്-24, പനച്ചിക്കാട്-22, വൈക്കം-15, വാഴപ്പള്ളി-14
ചിറക്കടവ്-13, രാമപുരം, കോരുത്തോട്, കൊഴുവനാൽ, തലയാഴം-12
കുമരകം, ഉദയനാപുരം-10
തിടനാട്, അയർക്കുന്നം, തൃക്കൊടിത്താനം-9
ടിവി പുരം, അയ്മനം, കൂട്ടിക്കൽ, ചെമ്പ്-8, വെളിയന്നൂർ-7
ഏറ്റുമാനൂർ, പാമ്പാടി, എരുമേലി, വാകത്താനം, തിരുവാർപ്പ്, വാഴൂർ, വിജയപുരം, മറവന്തുരുത്ത്-6
തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, -5
വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, പുതുപ്പള്ളി, മുത്തോലി, മീനടം, അകലക്കുന്നം, വെള്ളൂർ-4
കറുകച്ചാൽ, കിടങ്ങൂർ, ഭരണങ്ങാനം, ഞീഴൂർ, ഉഴവൂർ, മുളക്കുളം, കങ്ങഴ-3 തലപ്പലം, അതിരമ്പുഴ, തീക്കോയി, കരൂർ, പള്ളിക്കത്തോട്, തലനാട്, മൂന്നിലവ്-2
കൂരോപ്പട, കാണക്കാരി, പായിപ്പാട്, കടപ്ലാമറ്റം, ആർപ്പൂക്കര, കടുത്തുരുത്തി, കുറവിലങ്ങാട്, മണർകാട്-1