കൊല്ലം: തെങ്ങ് ചതിക്കില്ലെന്നാണ് പഴമക്കാർ പറയുന്നത്. പക്ഷെ പലപ്പോഴും തേങ്ങ വീണും ഓല വീണും തെങ്ങു വീണുമെല്ലാം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തേങ്ങ വീണ് പൊട്ടുന്നത് ഇതാദ്യം. ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം. കൊല്ലം- പത്തനംതിട്ട റൂട്ടിലോടുന്ന ബസിന്റെ ചില്ലാണ് തകര്‍ന്നത്. അപകടത്തില്‍ ഡ്രൈവര്‍ വിജയകുമാറിന്റെ കണ്ണിന് പരിക്കേറ്റൂ.
കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. അടുത്തിടെയാണ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് സര്‍വീസ് പുനരാരംഭിച്ചത്.
ഇതില്‍ തന്നെ ജില്ലാന്തര സര്‍വീസുകള്‍ ആരംഭിച്ചത് അടുത്തിടെയാണ്. അത്തരത്തില്‍ കൊല്ലം- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം.