Home National നക്സലുകള്‍ക്ക് ട്രാക്ടർ നൽകി; ബിജെപി നേതാവ് അറസ്റ്റിൽ

നക്സലുകള്‍ക്ക് ട്രാക്ടർ നൽകി; ബിജെപി നേതാവ് അറസ്റ്റിൽ

0

റായ്പൂർ: നക്സലുകള്‍ക്ക് സഹായം നൽകിയ ബിജെപി നേതാവ് അറസ്റ്റിൽ. നക്സലുകള്‍ക്ക് ട്രാക്ടറുകള്‍ അടക്കമുള്ളവ നല്‍കിയാണ് ഇവർ സഹായിച്ചത്. ബിജെപി നേതാവ് അടക്കം രണ്ട് പേരെയാണ് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ജഗത് പൂജാരിയാണ് പിടിയിലായത്. കഴിഞ്ഞ പത്ത് വര്‍ഷമായി നക്സലുകള്‍ക്ക് ജഗത് സഹായം ചെയ്യുന്നതായും സൂപ്പര്‍ ഇന്‍റന്‍റ് ഓഫ് പൊലീസ് അഭിഷേക് പല്ലവ് അറിയിച്ചു.

അറസ്റ്റിലായ ജഗത് പൂജാരി സജീവമായി തന്നെ നക്സലുകളെ കാണുകയും സഹായം ചെയ്തിരുന്നതായും, കുറച്ച് ദിവസം മുന്നേ ജഗതിന്‍റെ സഹായത്തോടെ നക്സലുകളെന്ന് സംശയിക്കുന്നവര്‍ ട്രാക്ടര്‍ വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിതരണക്കാര്‍ കുടുങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here