Home Local News തൃശ്ശൂരിൽ നാല് ആരോ​ഗ്യ പ്രവർത്തകർക്ക് കൊറോണ ; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

തൃശ്ശൂരിൽ നാല് ആരോ​ഗ്യ പ്രവർത്തകർക്ക് കൊറോണ ; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

0

തൃശൂര്‍: ജില്ലയിലെ ആരോ​ഗ്യപ്രവർത്തകർക്കിടയിൽ കൊറോണ പടർന്നുപിടിക്കുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഏഴു പേരിൽ നാലു പേരും ചാവക്കാട് ആശുപത്രിയിലെ ആരോ​ഗ്യ പ്രവർത്തിച്ചവരാണ്. ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു.

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നവരിൽ 24 പേർ ആരോഗ്യപ്രവർത്തകരാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഇതുവരെ ഒമ്പത് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രണ്ട് നഴ്സിനും ഒരു ക്ലാർക്കിനും പിആർഒയ്ക്കും രോഗം പിടിപെട്ടു. ഇവിടെ നിന്നുമെടുത്ത 161 സാമ്പിളുകളിൽ 43 ഫലങ്ങൾ വരാനുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി പ്രവർത്തനം നിർത്തിയിരിക്കുകയാണ്.

അതേസമയം, തൃശൂരില്‍ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ 12 ആം വാർഡ് എന്നിവയാണ് പുതിയ കൊറോണ സോണുകൾ. ജില്ലയില്‍ 143 പേരാണ് കൊറോണ സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശികളായ ഒമ്പത് പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ആകെ 12594 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here