ചെന്നൈ: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടട്ട് മദ്രാസ് ഹൈക്കോടതി. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളും സംസ്ഥാന തലത്തിലുള്ള വിശദമായ റിപ്പോര്‍ട്ടും കേന്ദ്രത്തോട് ഹൈക്കോടതി തേടിയിട്ടുണ്ട്.
കൂടാതെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരുകള്‍ക്ക് കടുത്ത ഭാഷയില്‍ കോടതി താക്കീത് നല്‍കുകയും ചെയ്തു.
ലോക് ഡൗൺ കാലത്ത് നിരവധി തൊഴിലാളികൾ ആണ് അപകടത്തിൽ പെട്ടു മരിക്കുന്നത്. സ്വന്തം നാട്ടിലേക്ക് പോകാനായുള്ള എല്ലാ വഴികളും നോക്കുകയാണ് ഇവർ. എന്നാൽ പല സംസ്ഥാന സർക്കാരും ഇവരുടെ കാര്യത്തിൽ വേണ്ടത്ര കാര്യങ്ങൾ നടപ്പിലാകാത്തതിനെയാണ് കോടതി കുറ്റപ്പെടുത്തിയത്.
ദിവസങ്ങളെടുത്ത് കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുന്ന തൊഴിലാളികളുടെ ദയനീയമായ കാഴ്ചയാണ് ഇപ്പോൾ പല സംസ്ഥാനങ്ങളിലും
കാണുന്നത്. ഇതിനിടെ അപകടത്തില്‍ പെട്ടു പലരുടെയും ജീവന്‍ നഷ്ടമാകുന്നു. ഈ തൊഴിലാളികള്‍ക്ക് വേണ്ട അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത ഓരോ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കുമുണ്ടെന്ന് ജസ്റ്റിസ് എന്‍ കിരുബകരനും ജസ്റ്റിസ് ആര്‍ ഹേമലതയും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ച്ചയില്‍ ട്രെയിന്‍ കയറി മരിച്ച 16 അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ അപകടത്തെ പറ്റിയും കോടതി പരാമർശിച്ചു. അതേസമയം കോടതി ഇടപെടലിന് പിന്നാലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയണമെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നടന്നുപോകാന്‍ അനുവദിക്കരുതെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ ഈ നടപടി.