മധ്യപ്രദേശ് – മഹാരാഷ്ട്ര അതിര്‍ത്തി; ഭക്ഷണമില്ല; നൂറുകണക്കിന് തൊഴിലാളികൾ നിലവിളിച്ച് പെരുവഴിയിൽ ; പ്രതിഷേധം ശക്തം

ഭോപ്പാല്‍։ ദേശീയ പാത മൂന്നില്‍ ഗതാഗത സ്തംഭനം വന്നതോടെ മധ്യപ്രദേശ് – മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങി കിടന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.
മധ്യപ്രദേശ് സർക്കാർ ഭക്ഷണ ക്രമീകരണമോ ഗതാഗത സൗകര്യങ്ങളോ നടത്തിയിട്ടില്ലെന്ന് കുടിയേറ്റക്കാർ ആരോപിച്ചു.

മധ്യപ്രദേശ് – മഹാരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സെന്ധ്വ നഗരത്തിലാണ് അക്രമം പൊട്ടിപുറപ്പെട്ടത്. നൂറുകണക്കിന് ആളുകൾ നിലവിളിച്ചുകൊണ്ട് പെരുവഴിയിൽ ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളോടൊപ്പമാണ് പലരും യാത്ര ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാർ ഞങ്ങളെ ഇവിടേക്ക് അയച്ചു, പക്ഷേ സർക്കാർ ഞങ്ങൾക്ക് ഒരു സഹായവും നൽകുന്നില്ല. കഴിഞ്ഞ രാത്രി മുതൽ
വിശപ്പും ദാഹവും സഹിച്ചു ഞങ്ങൾ ഇവിടെയുണ്ട് എന്നാണ് കുടിയേറ്റ തൊഴിലാളിയായ സൈലേഷ് ത്രിപാഠി പറയുന്നത്. ഞങ്ങൾ കുടുങ്ങി കിടക്കുന്ന ഈ സ്ഥലം വനമേഖലയാണെന്നും ഇവിടെ ഒരു തരത്തിലുള്ള സുരക്ഷയും ഇവിടെ ഇല്ലെന്നും ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നുമാണ് ഇവർ പറയുന്നത്.

എന്നാൽ ആദ്യ ബസ്സുകൾ പോയതിനു ശേഷമാണ് മറ്റു കുടിയേറ്റക്കാർ പോകാൻ തയ്യാറായതെന്നും പിന്നീട് പോയവർക്ക് കൂടുതൽ വാഹനങ്ങൾ ഉണ്ടായില്ലെന്നുമാണ് ജില്ലാ കളക്ടര്‍ അമിത് തോമര്‍ പറഞ്ഞത്. അതിർത്തിയിൽ നിന്ന് 135 ബസുകളിലായി വിവിധ ജില്ലകളിലെ ട്രാൻസിറ്റ് പോയിന്റുകളിലേക്ക് കുടിയേറ്റക്കാരെ അയച്ചതായും അദ്ദേഹം പറഞ്ഞു.അവരുടെ വാഹനങ്ങള്‍ എത്തുന്നത് വരെ ഭക്ഷണവും വെള്ളവും താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും മധ്യപ്രദേശ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. ഇതാദ്യമല്ല ഇത്തരമൊരു സംഭവത്തിന് നഗരം സാക്ഷിയാകുന്നത്. ലോക്ക് ഡൗണിനിടെ നേരത്തേയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും യാത്ര തുടരാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ആഗ്ര-മുംബൈ ദേശീയപാത തടഞ്ഞു. ദേശീയപാതയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ട അവർ പോലീസിന് നേരെ കല്ലെറിയാൻ തുടങ്ങി.

അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി 15,000 ത്തോളം തൊഴിലാളികൾക്ക് സെന്ദ്‌വയിൽ ഭക്ഷണം വിളമ്പുന്നുണ്ടെന്ന് ഭരണകൂടം അറിയിച്ചു. വൈദ്യപരിശോധനയ്ക്കും ഭക്ഷണത്തിനും ശേഷം ബസ്സുകളിൽ സൗജ്യനമായി ഇവരെ കഅതിർത്തി കടത്തുമെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരുന്നു. എല്ലാ തൊഴിലാളികളും വീട്ടിലെത്തുന്നത് മധ്യപ്രദേശ് സർക്കാർ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.