മലയാളി നഴ്സ് അയര്‍ലണ്ടില്‍ കൊറോണ ബാധിച്ച് മരിച്ചു

അയര്‍ലന്‍ഡ് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരിച്ചു. കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരിച്ചത് . 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.