സി​നി​മാ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 20 ല​ക്ഷം ₹ സഹായവുമായി നയൻതാര

ചെ​ന്നൈ: കൊറോണ ഭീതിയിൽ തമിഴ് സിനിമാ മേഖലയിൽ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയൻതാര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കൈമാറിയത്. നേ​ര​ത്തെ ന​ടി ഐ​ശ്വ​ര്യ രാ​ജേ​ഷ് 1 ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നു. സൂ​ര്യ, വി​ജ​യ് സേ​തു​പ​തി, ര​ജ​നി​കാ​ന്ത്, ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രു​ന്നു. ദി​വ​സ വേ​ത​ന​ക്കാ​രാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച്‌ ഫെ​ഫ്‌​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ ശെ​ല്‍​വ​മ​ണി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് പു​റ​മെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പ​ല താ​ര​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു.