കുവൈറ്റിൽ 479 പേർക്ക് കൊറോണ ;165 പേർ ഇന്ത്യക്കാർ

കുവൈറ്റ് : കുവൈറ്റിൽ 50 ഇന്ത്യക്കാർ അടക്കം 62 പേർക്ക്‌ കൂടി ഇന്ന് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. കുവൈറ്റിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതോടെ 479 ആയി. ഇതിൽ 165 പേർ ഇന്ത്യക്കാരാണ്.
കൊറോണ ബാധിച്ച് രാജ്യത്തെ ആദ്യ മരണവും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗുജറാത്ത്‌ സ്വദേശിയായ 46 കാരൻ വിനയ്‌ കുമാറാണു മരിച്ച ഇന്ത്യക്കാരൻ.
ഇയാൾ ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈജിപ്റ്റ് ( 6) ബംഗ്ലാദേശ് ( 4 ) പാകിസ്ഥാൻ,ഇറാൻ (1 ) എന്നിങ്ങനെയാണ് കൊറോണ ബാധിച്ച മറ്റു രാജ്യക്കാർ. ഇവരുടെ മുഴുവൻ പേരുടെയും രോഗ ബാധയുടെ ഉറവിടം അന്വേഷിക്കുകയാണ് സർക്കാർ. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 11പേർ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ അറിയിച്ചു.ഇതോടെ ആകെ രോഗ വിമുക്തി നേടിയവ രുടെ എണ്ണം 93 ആയി. 385പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 17 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.