ബ്രിട്ടനിൽ വിദേശ ഡോക്ടർമാരുടെ കാലാവധി നീട്ടി

ലണ്ടൻ ∙ ഇന്ത്യ അടക്കം വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ വീസയുടെ കാലാവധി നീട്ടി ബ്രിട്ടൻ. ഈ വർഷം ഒക്ടോബറിൽ കാലാവധി തീരുന്നവർക്കാണ് ഒരു വർഷം കൂടി വീസ നീട്ടിനൽകിയത്. നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിയമിച്ചിട്ടുള്ള 2800 ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ഇതു ഗുണകരമാകും.

കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായിമുന്നറിയിപ്പു നൽകുന്ന മൊബൈൽ ആപ് വികസിപ്പിക്കാനും എൻഎച്ച്എസ് ശ്രമമാരംഭിച്ചു.
അതേ സമയം സിഡ്‌നിയിൽ രണ്ടു പേരിലധികം ഒരുമിച്ചു ചേരുന്നതിനുള്ള വിലക്ക് തുടരുന്നു. വിലക്കു ലംഘിക്കുന്നവർക്ക് 6672 ഡോളർ പിഴ. ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്തു വിലക്കു ലംഘിച്ചാൽ 6 മാസം തടവ്. ആകെ രോഗികൾ 5000. 22 മരണം