കുവൈറ്റില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; ദുബായ് യുഎഇ സർവീസ് ആരംഭിച്ചേക്കും

കുവൈറ്റ്‌ : കുവൈറ്റില്‍ അന്താരാഷ്‌ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. മാര്‍ച്ച്‌ 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്. സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ മാസം ആരംഭിച്ചതോടെ ഏതാനും അന്താരാഷ്ട്ര വിമാനക്കമ്പി
നികള്‍ പുതിയ ബുക്കിംഗ് ആരംഭിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിലപാട് വ്യക്തമാക്കിയത്.
ദുബായ് ഈ മാസം 6 മുതല്‍ യുഎഇയില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുമെന്നറിയുന്നു.
എന്നാൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ കുവൈറ്റിലേയ്ക്ക് വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനുംവിലക്കുണ്ടാകും.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്‌. അതിനാല്‍ തന്നെ രാജ്യത്തിനുള്ളില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രവാസികളാണ് ഇതുമൂലം ഏറ്റവും ക്ലേശം അനുഭവിക്കുന്നത്. പ്രവാസലോകത്ത്‌ മരണപ്പെടുന്നവരുടെ മൃതദേഹം പോലും നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സാധ്യമാകാത്ത അവസ്ഥയാണുള്ളത് . നിലവില്‍ ഇന്ത്യയിലും വിമാന യാത്രാ വിലക്ക് നിലനില്‍ക്കുകയാണ്.