ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മാറ്റി; മത്സരങ്ങൾ 2021 ൽ

ന്യോൺ (സ്വിറ്റ്സർലൻഡ്): ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും യൂറോ 2020 യോഗ്യതാ പ്ലേ ഓഫും അടക്കമുള്ള മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് റദ്ദാക്കി യുവേഫ. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
2021 ജൂൺ, ജൂലായ് മാസങ്ങളിലാകും ഇനി ടൂർണമെന്റ് നടത്തുക.

ജൂൺ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും വേണ്ടെന്നുവെയ്ക്കാനാണ് യുവേഫയുടെ തീരുമാനം. ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നേരത്തെ ജൂൺ അവസാനത്തോടെയെങ്കിലും മത്സരങ്ങൾ പുനഃരാരംഭിക്കാനായില്ലെങ്കിൽ ഈ ഫുട്ബോൾ സീസൺ മുഴുവൻ നഷ്ടമാകുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) തലവൻ അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കിയിരുന്നു.

ഈ വർഷം നടക്കാനിരുന്ന യൂറോ 2020 ടൂർണമെന്റും മാറ്റിവെയ്ക്കാൻ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി തീരുമാനിച്ചിരുന്നു.