‌‌റേഷൻ അ​രി​യു​ടെ അ​ള​വ് കുറച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ ക​ട​ക​ളി​ല്‍​നി​ന്നു ന​ല്‍​കു​ന്ന അ​രി​യു​ടെ അ​ള​വി​ല്‍ കു​റ​വു​ണ്ടെ​ന്ന് കണ്ടാൽ കര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
14 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് റേ​ഷ​ന്‍ അ​രി വി​ത​ര​ണം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി അറിയിച്ചു. കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു റേ​ഷ​ന്‍ ക​ട​ക​ളി​ല്‍​നി​ന്നു ന​ല്‍​കു​ന്ന അ​രി​യു​ടെ അ​ള​വി​ല്‍ കു​റ​വു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. റേ​ഷ​ന്‍ ഷോ​പ്പ് ഉ​ട​മ​ക​ള്‍ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ക​ മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ല്‍​കി.
മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ക​സേ​ര​യും കു​ടി​ക്കാ​ന്‍ വെ​ള്ള​വും ന​ല്‍​കു​ന്നു​ണ്ട്. 20 വ​രെ റേ​ഷ​ന​രി വി​ത​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 41,462 മെ​ട്രി​ക് ട​ണ്‍ അ​രിയാണ് ഇന്ന് മാത്രം വിതരണം ചെയ്തത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു വീ​ട്ടി​ല്‍ എ​ത്തി​ക്കു​മെ​ന്നും കൊറോണ ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ക്ഷേ​മ പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.