അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി കൊറോണ ബാധിച്ച് മ​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചികിൽസയിലായിരുന്ന മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് സ​ബ്‍​വേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​േപ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.തോമസ് ഡേവിഡിന് മറ്റു രോഗങ്ങളുണ്ടായിരുന്നോ എന്ന് അറിവായിട്ടില്ല.

അ​മേ​രി​ക്ക​യി​ലെ കൊ​റോണ വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3800 ആ​യി. ഇ​തോ​ടെ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക ചൈ​ന​യെ പി​ന്നി​ട്ടു.