പാലക്കാട് കോറോണ സ്ഥിരീകരിച്ചയാളുടെ മകന്റെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് : കാരക്കുറിശ്ശിയില്‍ കോറോണ സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ മകനായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയിൽ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഉംറ കഴിഞ്ഞെത്തിയ കാരാകുറുശ്ശി സ്വദേശിക്ക് കൊറോണബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ മാര്‍ച്ച്‌ 13-ന് വിദേശത്തുനിന്നെത്തിയ അച്ഛനെ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെങ്കിലും പലകേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് എന്നുള്ളതിനാല്‍ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല.