രോ​ഗി​ക​ൾ ഒ​രു​ല​ക്ഷം ക​ട​ന്നു: മരണസംഖ്യയിലും വർധന; അമേരിക്ക വിറയ്ക്കുന്നു

വാ​ഷിം​ഗ്ട​ൺ: അമേരിക്കയെ പിടിച്ചുകുലുക്കി കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം.ലോകത്താകെയുള്ള കൊറോണ രോ​ഗ​ബാ​ധി​ത​രിൽ അഞ്ചിലൊന്ന് അമേരിക്കയിലാണ്. മരണ നിരക്കും വർധിക്കുന്നത് സർക്കാരിന് ഭീഷണിയായി. രോഗബാധിതരുടെ എ​ണ്ണം ഇന്നലെ ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ആ​കെ 103,798 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇന്നലെ മാ​ത്രം മരിച്ചവർ 398.ഇ​ന്ന​ലെ മ​രിച്ചവരിൽ 138 പേർ ന്യൂ​യോ​ർ​ക്കി​ലാ​ണ്.ലൂ​സി​യാ​ന (36), ഫ്ളോ​റി​ഡ (17), മി​ഷ​ഗ​ൺ (32), വാ​ഷിം​ഗ്ട​ൺ (28), കാ​ലി​ഫോ​ർ​ണി​യ (12), ന്യൂ​ജേ​ഴ്സി (27) എന്നിങ്ങനെയാണ് മറ്റ് സ്റ്റേറ്റു കളിലെ മരണം. അമേരിക്കയിൽ 1,693 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം പു​തു​താ​യി 18,363 പേർക്ക് രോഗം ബാധിച്ചു.

ന്യൂ​യോ​ർ​ക്കിലെ ആ​ശു​പ​ത്രി​ക​ൾ കൊ​റോ​ണ രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റഞ്ഞിരിക്കയാണ്. ചികിൽസയ്ക്ക് 140,000 ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ ആ​വ​ശ്യ​മാ​ണ്. എന്നാൽ ഇപ്പോൾ 53,000 കി​ട​ക്ക​ക​ളേ ഉള്ളെന്നത് അധിക്യതരെ വലയ്ക്കുന്നു.എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടേ​യും ശേ​ഷി 50 മുതൽ 100 ശ​ത​മാ​നം വരെ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രുടെ വിലയിരുത്തൽ.40,000 ഐ​സി​യു കി​ട​ക്ക​ക​ളും ആ​വ​ശ്യ​മാ​ണ്.
സാ​ധ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളെല്ലാം ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റാൻ ആലോചനയുണ്ട്.
കോ​ളേ​ജ് ഡോ​ർ​മി​റ്റ​റി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ തു​ട​ങ്ങിയവ ആ​ശു​പ​ത്രി​ക​ളാ​ക്കാനാണ് നീക്കം.