ഇന്ത്യ മൂന്നാം ഘട്ടത്തിന്റെ വക്കിൽ?; ജാഗ്രത വേണമെന്ന് വിദഗ്ധൻ

കൊറോണ വൈറസ് വ്യാപനത്തിന്റെ, ഏറ്റവും അപകടകരമായ മൂന്നാം ഘട്ടത്തിലേക്ക്‌ ഇന്ത്യ പ്രവേശിച്ചിരിക്കുന്നു . കോവിഡ് 19 ആശുപത്രികളുടെ കർമ്മ സമതി കൺവീനറായ ഡോക്ടർ ഗിരിധർ ഗ്യാനി, ദി ക്വിൻറ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയും രാജ്യത്തെ ആരോഗ്യപ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ഇത് സംബന്ധമായ വിവരം കൈമാറിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ യോഗത്തിന് ശേഷമാണ് രാജ്യത്ത് മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിക്കുവാൻ സർക്കാർ തീരുമാനിച്ചത്.

വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് സമൂഹ വ്യാപനം നടക്കുന്നത്. ഈ ഘട്ടത്തിൽ എത്തുമ്പോൾ വൈറസ് പടരുന്നതിന്റെ ഉറവിടം കണ്ടെത്തുക അസാധ്യമായിരിക്കും. ഇനിയുള്ള പത്ത് ദിവസങ്ങൾ അതീവ നിർണ്ണായകമാണ്. ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ പോലും ഈ ഘട്ടത്തിൽ രോഗ സൂചനകൾ പ്രകടിപ്പിച്ച്‌ തുടങ്ങും . നമ്മുടെ മുന്നിൽ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത് . ഏതു നിമിഷം വേണമെങ്കിലും ഈ മഹാമാരി അപ്രതീക്ഷിതമായി വ്യാപിച്ചേക്കാം. ഈ മഹാമാരിയെ നേരിടുവാൻ മതിയായ ആശുപത്രികളോ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടത്തുന്ന ടെസ്റ്റുകൾ ശരിയായ രീതിയിൽ അല്ല എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ചുമയോ, പനിയോ, ശ്വാസമുട്ടലോ ഉണ്ടെങ്കിൽ മാത്രമേ ടെസ്റ്റിന് വിധേയമാക്കാറുള്ളൂ. എന്നാൽ ഈ ലക്ഷണങ്ങളിൽ ഒരണ്ണം പ്രകടിപ്പിക്കുമ്പോൾ തന്നെ ടെസ്റ്റിന് വിധേയരാകണം. അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക്‌ വൈറസ് വ്യാപനം എത്താൻ കാരണമായതെന്നും അദ്ദേഹം പറയുന്നു.

ഡോക്ടർ ഗിരിധർ ഗ്യാനി ദി ക്വിന്റിന് നൽകിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
1. പനി വന്ന ഒരു രോഗി ആശുപത്രിയിൽ എത്തിയാൽ നിലവിൽ എന്താണ് ചെയ്യുന്നത്?
പനിയും ചുമയുമായി എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലോ അല്ലെങ്കിൽ പനിയുടെ പരിശോധനക്ക് മാത്രം വിധേയരാക്കും.
2. എന്ത് കൊണ്ടാണ് ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കാത്തത്?
വൈറസ് ബാധയുടെ മൂന്ന് ലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രോഗികളെ ടെസ്റ്റ് ചെയ്‌താൽ അത് അനാവശ്യ ചിലവാകും.
3. നമുക്ക് മതിയായ ടെസ്റ്റിംഗ് സൗകര്യങ്ങൾ ഇല്ലേ?
ഇല്ല. രോഗത്തിന്റെ എല്ലാ സൂചനകളും ഉള്ളവരെ മാത്രം പരിശോധനക്ക് വിധേയരാക്കുന്ന രീതീ അവസാനിപ്പിക്കണം. രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ അവരെ പരിശോധനക്ക് വിധേയരാക്കണം. നിലവിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 118 ലാബുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഒരു ദിവസം 15,000 പരിശോധനകളാണ് ഈ ലാബുകളിൽ നടക്കുന്നത്. 16 സ്വകാര്യ ലാബുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ കൂടുതൽ സർക്കാർ ആശുപത്രികളെ കോവിഡ് 19 ആശുപത്രികളായി പ്രവർത്തിപ്പിക്കുവാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. സ്വകാര്യ ആശുപ്രത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.

4. ഈ സമയത്ത് എത്രത്തോളം ആശുപത്രികളാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ?
ഒരു ആശുപത്രിയിൽ കുറഞ്ഞത് 3000 കിടക്കകൾ എങ്കിലും ഒരുക്കണം. നിരീക്ഷണത്തിൽ ഉള്ളവർക്കും രോഗബാധയിൽ നിന്നും രക്ഷപ്പെട്ടവർക്കുമായി പ്രത്യേകം സംവിധാനങ്ങൾ ഒരുക്കണം.

5. മതിയായ ആധുനിക സംവിധാനങ്ങൾ ഇല്ലാത്ത രാജ്യത്തെ ഗ്രാമങ്ങങ്ങളിലെ അവസ്ഥ എന്തായിരിക്കും?
ഉത്തർപ്രദേശിലെ മിക്ക ഗ്രാമങ്ങളിലും ചെറിയ ആശുപത്രികൾ മാത്രമാണ് ഉള്ളത്. എന്നാൽ അവിടത്തെ ജനസാന്ദ്രത പരിശോധിക്കുമ്പോൾ ഒരു ആശുപത്രിയിൽ കുറഞ്ഞത് 600 കിടക്കകൾ എങ്കിലും വേണ്ടി വരും. അത്തരം അവസരങ്ങളിൽ ആശുപത്രികൾ തമ്മിൽ യോജിപ്പോടെ പ്രവർത്തിച്ച് പ്രശ്നത്തെ അതിജീവിക്കണം.
6. ഈ മഹാമാരിക്കെതിരെ പ്രവർത്തിക്കുവാനുള്ള മതിയായ സമയം നമ്മുടെ മുന്നിൽ ഉണ്ടോ?
ജനുവരി മുപ്പത്തിനാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ആ സമയം മുതൽ ഇന്ത്യ പ്രവർത്തിച്ചിരുന്നെങ്കിൽ മൂന്നാം ഘട്ടത്തിലേക്ക് വൈറസ് വ്യാപനം എത്തുകയില്ലായിരുന്നു. എങ്കിലും ഈ സമയവും കടന്നു പോകും. നമ്മൾ അതിജീവിക്കും.

എന്നാൽ ഇക്കാര്യത്തിൽ തിരുത്തുമായി ആശുപത്രികളുടെ കർമ്മസമിതി ( AHPI) രംഗത്തുവന്നു.
കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യ ഇപ്പോൾ മൂന്നാം ഘട്ടത്തിൽ അല്ല എന്നാൽ മൂന്നാം ഘട്ടത്തിലാണ് എന്ന രീതിയിലുളള തയാറെടുപ്പുകളാണ് വേണ്ടതെന്നേ കൺവീനറായ ഡോ.ഗിരിധർ ഗ്യാനി ഉദ്ദേശിച്ചുള്ളുവെന്ന് ആശുപത്രികളുടെ കർമ്മസമിതി അഭിപ്രായപ്പെട്ടു.

“പകർച്ച തടയുന്നതിന് അടച്ചിടൽ സഹായിക്കുന്നു എന്ന് മാത്രമല്ല ഏത്‌ തരത്തിലുള്ള പ്രതിസന്ധിയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജരാണ്. സ്വകാര്യ മേഖലയും പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്” എന്ന് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ എഎച്ച്പിഐ വ്യക്‌തമാക്കുന്നു.

“പകർച്ച തടയുന്നതിന് അടച്ചിടൽ സഹായിക്കുന്നു എന്ന് മാത്രമല്ല ഏത്‌ തരത്തിലുള്ള പ്രതിസന്ധിയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജരാണ്. സ്വകാര്യ മേഖലയും പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്” എന്ന് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ എഎച്ച്പിഐ വ്യക്‌തമാക്കുന്നു.

https://www.thequint.com/news/india/coronavirus-covid-19-india-in-stage-3-community-transmission-says-dr-gyani-task-force-for-covid-19-hospitals