മദ്യവിൽപനയ്ക്ക് പുതിയ രീതി കണ്ടെത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യവിൽപനയ്ക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തണ്ടേി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എക്സൈസ് വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ യോഗം എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അബ്കാരിച്ചട്ടം ഭേദഗതിക്ക് സമയമെടുക്കുമെന്നതിനാൽ തത്കാലം പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ തേടാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തിൽ
അമിത മദ്യാസക്തർക്ക് ചികിത്സ നൽകുമെന്നും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്പൂർണ അടച്ചിടലിനെത്തുടർന്നാണ് ബിവറേജ മദ്യവിൽപ്പനശാലകളും കള്ളുഷാപ്പുകളും അടച്ചത്. അടച്ചിൽ കഴിഞ്ഞ് ഏപ്രിൽ 14 നേ ഇവ തുറക്കൂയെന്ന് സർക്കാർ അറിയിച്ചിരുന്നു.