കൊച്ചി: കൊറോണ വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് ഇവരെ വീട്ടിലേക്ക് പോകാൻ അനുവദിച്ചത്. ഇവരടക്കം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാർജ് ആയി.