കൊച്ചി: കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുമ്പോഴും വിദേശികളുടെ വിവരങ്ങള്‍ കൈമാറാതെ അമൃതാനന്ദമയി മഠം. മഠത്തില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അമൃതാനന്ദമയി മഠത്തിനെതിരെ പഞ്ചായത്തിന്റെ പരാതി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിച്ചില്ലെന്നും മഠത്തില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ നല്‍കാതെ അമൃതാനന്ദമയി മഠം മറച്ചുവെയ്ക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ആലപ്പാട് പഞ്ചായത്തിന്റെ പരാതി പോലീസ്
കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. അതേസമയം എല്ലാവരുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നെന്ന് മഠം അറിയിച്ചു.