അനാവശ്യ യാത്ര; ഇന്ന് 2098 കേസുകള്‍ ; 1447 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം:നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.
ഇന്ന് സംസ്ഥാനത്ത് 2234 പേരാണ് അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ് -214. ഏറ്റവും കുറവ് പേര്‍ വയനാട്ടിലും 31. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1447 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും -180 ഏറ്റവും കുറവ് 12 വയനാട്ടിലുമാണ്.