കേരളത്തിൽ 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു 19 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 9 പേർ കാസർകോട്, മലപ്പുറം ജില്ലകളിൽ 3 പേർ തൃശൂരിൽ 2, ഇടുക്കിയിൽ 1 എന്നിങ്ങനെയാണ് രോഗബാധിതർ.
വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 84 മുനിസിപ്പാലിറ്റികളിൽ സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണ വിതരണം ഉടൻ ആരംഭിക്കും. ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും. റേഷൻ കാർഡ് ഇല്ലാത്താവർക്കും ഭക്ഷ്യധാന്യം നൽകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.