പാരീസ്: പ്രശസ്ത സാക്സോഫോൺ ഇതിഹാസം മാനു ദിബാംഗോ (86) കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്തരിച്ചു.കാമറൂൺ സ്വദേശിയാണ് ദിംബാംഗോ.സോൾ മക്കോസ, മക്കോസ മാൻ തുടങ്ങിയവയാണ് പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനായ ഇദ്ദേഹത്തിന്റെ പ്രധാന ആൽബങ്ങൾ.
കൊറോണയുടെ സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകൾ സ്വകാര്യമായാണ് നടത്തുന്നതെന്ന് കുടുംബാംഗങ്ങൾ ദിബാംഗോയുടെ ഫെയ്സ് ബുക്കിൽ അറിയിച്ചു.
മൈക്കിൾ ജാക്സൺ, സോൾ മക്കോസ എന്ന ട്രാക്കിൽ നിന്നും തന്റെ പാട്ട് മോഷ്ടിച്ചുവെന്നാരോപിച്ച് 2009ൽ ദിബാംഗോ നിയമനടപടി സ്വീകരിച്ചിരുന്നു. ജാക്സന്റെ ത്രില്ലർ തന്റെ ട്രാക്കിൽ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ മൈക്കിൽ ജാക്സൺ കോടതിക്ക് പുറത്ത് കേസ് ഒത്തു തീർപ്പാക്കുകയായിരുന്നു.