തിരുവനന്തപുരം: ജനതാ കര്‍ഫ്യൂ ക്യാമ്പയിനില്‍ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചില മാധ്യമങ്ങളില്‍ മോഹന്‍ലാലിനെതിരേ കേസെടുത്തു എന്ന വാര്‍ത്ത വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടുവെന്നും അവ വാസ്തവ വിരുദ്ധമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍‌ പിആര്‍ഒ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ
പ്രസ്തുത പരാതി കമ്മീഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടി
ല്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.