ബംഗളൂരു: കർണാടകയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മക്ക തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിതനൂർ സ്വദേശിയായ 75 കാരനാണ് കൊറോണ ബാധിച്ച് മരിച്ചതെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീലാമലു ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം രണ്ടായി.
വൈറസ് ബാധ സ്ഥിരീകരിച്ച ഇയാൾ ബെംഗളൂരുവിലെ ബോറിങ്ങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാൾ കൊറോണ ബാധിതനാണെന്ന കാര്യം സർക്കാർ പുറത്തുവിട്ടത്.
കൽബുർഗിയിൽ നേരത്തെ 76 വയസ്സുകാരൻ കൊറോണ ബാധിച്ച് മരിച്ചിരുന്നു.