പ്രേമചന്ദ്രനും രാജ്മോഹനും ഡീനും നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ നി​ന്നു​ള്ള എം​പി​മാ​രായ എൻ.കെ പ്രേമചന്ദ്രൻ ,രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവരോട് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ഡി​എം​ഒ​മാ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ദു​ബാ​യി​യി​ല്‍ നി​ന്നും ഡ​ല്‍​ഹി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി ഇ​റ​ങ്ങി​യ​ത്. ഇ​താ​ണ് ക്വാ​റന്‍റൈ​നി​ല്‍ വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.
പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്ത​രു​തെ​ന്നും നി​ര്‍​ദ്ദേ​ശ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി സ്വ​യം ക്വാ​റന്‍റൈ​നി​ല്‍ പോ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും വ​രു​ന്ന​വ​ര്‍ വീ​ട്ടി​ല്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം പാ​ലി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ അ​റി​യി​ച്ചു.
അ​തേ​സ​മ​യം കെ.​സു​ധാ​ക​ര​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എ​ന്നീ എം​പി​മാ​ര്‍​ക്ക് ക്വാ​റന്‍റൈ​​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ ഒ​രു നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.