റോം: ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വർധന.ഇറ്റലിയിലെ മരണസംഖ്യ 6077 ആയി. ഇന്നലെ മാത്രം 601 പേരാണ് മരിച്ചത്. ലോകമെമ്പാടും വൈറസ് ബാധമൂലം 16,500 പേരാണ് ഇതുവരെ മരിച്ചത്.

സ്പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു.
ഇന്ത്യയിൽ കൊറോണ വൈറസ് മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്.
ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോൾ 378,600 പേരിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ 81,498 പേരിലും ഇറ്റലിയിൽ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്.