വാഷിംഗ്ടണ്‍ : അമേരിക്കയിലും കൊറോണ ബാധയും മരണങ്ങളും പെരുകുന്നു. മരിച്ചവരുടെ സംഖ്യ 553 ആയി. കഴിഞ്ഞ ഒറ്റ ദിവസം യുഎസിൽ 10,168 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് 43,734 കൊറോണ ബാധിതരാണുള്ളത്. ഇതിൽ 1,040 പേർ ഗുരുതരവസ്ഥയിലാണ്. 295 പേരാണ് രോഗ വിമുക്തി നേടിയത്. 
അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ന്യൂയോർക്കിലാണ്.ഇവിടെ കർശന നിയന്ത്രണങ്ങളാണ്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്.