ഡോക്ടർമാർക്കും നഴ്സുമാർക്കും തമിഴ്നാട്ടിൽ പ്രത്യേക ശമ്പളം

ചെന്നൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ പണയംവെച്ച് ജോലിചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, ശുചീകരണ തൊഴിലാളികൾ എന്നിവർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. അവരെ അഭിനന്ദിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവർക്ക് ലഭിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവിൽ എയർ ആംബുലൻസ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.