മിൽമാ മലബാർ മേഖലയിൽ നാളെ പാ​ല്‍ സം​ഭ​രി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: പ്രാ​ഥ​മി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ നി​ന്ന് നാളെ പാ​ല്‍ സം​ഭ​രി​ക്കി​ല്ലെ​ന്ന് മ​ല​ബാ​ര്‍ മേഖലാ മി​ല്‍​മ. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാൻ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ സം​ഭ​രി​ച്ച പാ​ല്‍ വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ പാ​ല്‍ സം​ഭ​ര​ണം വ​ര്‍​ദ്ധി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ല്‍ സം​ഭ​ര​ണം നി​ര്‍​ത്തു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം

പാ​ല്‍ വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​ര​ണ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കും. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ല്‍ സം​ഭ​രി​ക്കു​മെ​ന്നും മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല അ​റി​യി​ച്ചു.