അമേരിക്കയിൽ സെനറ്റർക്കും കൊറോണ ; മരണം 400 കഴിഞ്ഞു

വാ​ഷിം​ഗ്ട​ൺ: അമേരിക്കയിൽ ആദ്യമായി സെനറ്റർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാർലമെന്റംഗങ്ങളും കൊറോണ ഭീതിയിൽ. റിപബ്ലിക്കൻ പാർട്ടി അംഗവും ഡോക്ടറുമായ റാൻഡ് പോളാണ് താൻ കൊറോണ പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെനറ്റിലും ഇദ്ദേഹം ചർച്ചകളിൽ സജീവമായിരുന്നു. പൂർണ ആരോഗ്യവാനായ റാൻഡ് പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിൽ ഇന്നലെ മാത്രം
117 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ രാജ്യത്തെ മരണസംഖ്യ 419 ആയി. 9,339 പേ​ർ​ക്ക് പു​തുതായി രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.
32,949 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ല്‍​സ​യി​ലാ​ണ്.
ന്യൂയോർക്കിനെയാണ് കൊറോണ ഏറെ ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായി പ്രസിഡന്റ് ട്രംപ് ന്യൂയോർക്കിനെ പ്രഖ്യാപിച്ചിരുന്നു.27 സ്റ്റേ​റ്റു​ക​ളി​ൽ സ​മൂ​ഹ വ്യാ​പ​നം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. രാജ്യത്തെ
എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും രോ​ഗ​ബാ​ധയുണ്ട്.
യുഎസിലെ ആ​ദ്യ രോ​ഗ​ബാ​ധ വെ​സ്റ്റ് കോ​സ്റ്റി​ലു​ള്ള വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ​യു​ള്ള​ത് ഇ​വി​ടെ​യാ​ണ്. ഇ​തു​ക​ഴി​ഞ്ഞാ​ൽ ക​ലി​ഫോ​ർ​ണി​യ​യാ​ണ്.