കോഴിക്കോട് ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രിക്കുന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി.
പുതുതായി കൊവിഡ് സ്ഥിരീകരിച്ചയാൾ വിദേശത്ത് നിന്ന് വന്നതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ജില്ലയില്‍ ആകെ 8408 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 263 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ 17 പേരും ബീച്ച് ആശുപത്രിയില്‍ 19 പേരും ഉള്‍പ്പെടെ ആകെ 36 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ നിന്ന് 8 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

അതേസമയം ആകെ 190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 162 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 158 എണ്ണം നെഗറ്റീവ് ആണ്. 3 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആണ്. ഇതില്‍ ഒന്ന് കണ്ണൂര്‍ സ്വദേശിയുടേതാണ്. ഇനി 29 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.