കൊറോണ ബാധിതർക്കൊപ്പം യാത്ര ചെയ്തവരെ തേടി കളക്ടർ

മലപ്പുറം: വിദേശത്തു നിന്ന് തിരിച്ചെത്തിയ കൊറോണ ബാധിതരായ രണ്ടു പേർക്കൊപ്പം വിമാനയാത്ര ചെയ്തവരുടെ വിവരങ്ങൾ തേടി മലപ്പുറം ജില്ലാ കളക്ടർ. സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച 15 പേരില്‍ രണ്ടുപേര്‍ മലപ്പുറം മഞ്ചേരി സ്വദേശികളാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവർ യാത്രചെയ്ത വിമാനങ്ങളുടെ വിവരങ്ങളും യാത്രാതിയതികളും പുറത്തിവിട്ട് സഹയാത്രികരായിരുന്നവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
വേങ്ങര കൂരിയാട് സ്വദേശി
19 ന് പുലര്‍ച്ചെ അഞ്ചിനാണ് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലാണ് ഇയാൾ വന്നത്.
കടലുണ്ടി നഗരം സ്വദേശി
21 ന് പുലര്‍ച്ചെ 3ന് എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്.
തുടർന്ന് ഇരുവരും വീടുകളിൽ ഐസൊലേഷനിലായിരുന്നു.

മലപ്പുറം ജില്ലാ കളക്ടര്‍ പങ്കുവച്ച കുറിപ്പ്

***Very Urgent***

1.വേങ്ങര കൂരിയാട് സ്വദേശി
മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

  1. കടലുണ്ടി നഗരം സ്വദേശി
    മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച്‌ 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബി യില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലും
മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലും
യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്.

ജില്ലാ മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പര്‍
0483 2733251, 0483 2733252, 0483 2733253, 0483 2737858, 0483 2737857,