ഒമാനില്‍ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

മസ്ക്കറ്റ്: നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളിക്ക് ഒമാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അവധി കഴിഞ്ഞ് ഈ മാസം പതിമൂന്നിനുള്ള വിമാനത്തിലാണ് തിരികെ എത്തിയത്.ഇതോടെ ഒമാനിൽ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി .

പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് മലയാളിയെ 16 ന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. ഇതോടൊപ്പം പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നു. ഇന്നലെ രോഗ വിവരം സ്ഥിരീകരിച്ചതോടെ
ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.