ഒറ്റ ദിവസം ഒരു ലക്ഷം ബോട്ടില്‍ സാനിറ്റൈസര്‍; ചരിത്രം രചിച്ച് കെഎസ്ഡിപി

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച്‌ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപി (കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ്) കൊറോണ പ്രതിരോധത്തിൽ പങ്കാളിയായി ചരിത്രം രചിച്ചു.

കൊറോണ വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാർ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഡിപി സാനിറ്റൈസർ നിർമാണം തുടങ്ങിയതും വർധിപ്പിച്ചതും.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കെഎസ്ഡിപി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. രണ്ടായിരം ബോട്ടിൽ മാത്രമാണ് ആദ്യം നിർമ്മിച്ചത്. എന്നാൽ ആവശ്യമേറിയപ്പോൾ ഉത്പാദനം വർധിപ്പിച്ചു.കെ എസ് ഡി പിയിൽ മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറിലധികം പേർ ജോലി ചെയ്താണ് ഒരു ലക്ഷം ബോട്ടിൽ സാനിറ്റൈസർ നിർമ്മിച്ചത്. അടിയന്തര സാഹചര്യത്തിൽ നാടിനു വേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്ര ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് കെ.എസ്.ഡി.പി. എന്ന് മന്ത്രി ഇ.പി ജയരാജൻ

ഫെയ്സ്ബുക്ക് കുറിക്കുന്നു.