കൊറോണയിൽ നടുങ്ങി ഇറ്റലി; മരണനിരക്കില്‍ ചൈനയെ മറികടന്നു

മിലാൻ: കൊറോണ വൈറസ്
ബാധയിൽ രാജ്യമെങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം. മരണ നിരക്കിൽ ഇറ്റലി ചൈനയെ മറികടന്നു. ഇന്നലെ 427 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണനിരക്ക് 3,405 ആയി ഉയർന്നു. കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയിൽ 3245 പേരാണ് ഇതുവരെ മരിച്ചത്.
ഇറ്റലിയിൽ 41035 പേർക്കാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 4440 പേർക്ക് രോഗം പൂർണമായി ഭേദമായി.ഇറ്റലിയിൽ കൊറോണ കേസുകളിൽ കുറവില്ല.ചൈനയ്ക്ക് സമാനമായ പ്രതിരോധ നടപടികളിലൂടെയാണ് ഇറ്റലിയും കടന്നുപോകുന്നത്. മാർച്ച് 12 മുതൽ ജനങ്ങളെ പുറത്തിറങ്ങുന്നതിൽനിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകൾക്കുള്ളിൽ കഴിയാനാണ് ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ചൈനയിൽ 81154 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 71,150 പേർ രോഗ മുക്തരായി.
പുതുതായി റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകൾ ഗണ്യമായി കുറയ്ക്കാൻ ചൈനയ്ക്ക് സാധിച്ചെങ്കിലും
അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേർ ഇതുവരെ മരണപ്പെട്ടു. 236,703 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 88,000ത്തോളം പേർക്ക് രോഗം ഭേദമായി.