കൊ​ച്ചി: കൊറോണ ഭീതിയിൽ സംസ്ഥാനത്ത് സ്വർ​ണ​വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 490 രൂ​പ​യുമാണ് ഇന്ന് കു​റ​ഞ്ഞത്.
ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 3,700 രൂ​പ​യാ​യി. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 29,600 രൂ​പ​യും.

കൊ​റോ​ണ ഭീ​തി​യി​ൽ വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന അ​സ്ഥി​ര​ത​യെ​ത്തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ സ്വ​ർ​ണം വി​റ്റു ലാ​ഭ​മെ​ടു​ക്കു​ന്ന​തും കു​റ​ഞ്ഞ വി​ല​യി​ൽ ഓ​ഹ​രി വാ​ങ്ങു​ന്ന​തു​മാ​ണു സ്വ​ർ​ണ​വി​ല ഇ​ടി​യാ​ൻ കാ​ര​ണം. ഡോ​ള​ർ ക​രു​ത്താ​ർ​ജി​ക്കാനും കാ​ര​ണ​മാ​യി. വരും ദിവസങ്ങളിൽ ഈ പ്രവണത തുടരുമെന്നാണ് സൂചന.